"Welcome to Prabhath Books, Since 1952"
What are you looking for?

കുട്ടികൾക്ക് പഞ്ചാമൃതം

4 reviews

ഈ പുസ്‌തകം രചിച്ചിരിക്കുന്നത്‌ ഡോ. എം.എ കരീമാണ്‌. നാളത്തെ പൗരന്മാരായ കുട്ടികള്‍ക്ക്‌ നേര്‍വഴി കാണിക്കുന്ന സാരോപദേശ ഗുണപാഠകഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകത്തില്‍ ആരോഗ്യശാസ്‌ത്ര കഥകളും അറിവിന്റെ കഥകളും ആദര്‍ശ കഥകളുമുണ്ട്‌. കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ്‌ ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. പഞ്ചാമൃതത്തിന്റെ ഗുണത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും പ്രത്യേകം പറയേണ്ടതില്ലല്ലോ. പഞ്ചാമൃതം എങ്ങനെയാണോ ഗുണം ചെയ്യുന്നത്‌ അതുപോലെ സാഹിത്യരംഗത്ത്‌ 'പഞ്ചാമൃതം' കുട്ടികളുടെ മനസ്സിന്‌ ഓജസ്സും തേജസ്സും പ്രദാനം ചെയ്യും. കുട്ടികള്‍ പഞ്ചാമൃതം രസത്തോടെ ആസ്വദിക്കുമ്പോള്‍ അതൊന്ന്‌ രുചിച്ചു നോക്കാന്‍ മുതിര്‍ന്നവര്‍ താത്‌പര്യം കാണിക്കുമല്ലോ.

171 190-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support